2010, ജൂലൈ 19, തിങ്കളാഴ്‌ച

ഫോര്‍വാഡ് മെയില്‍

                   എന്റെ നിരന്തര അഭ്യര്‍ഥനകള്‍ അവഗണിച്ചു കൊണ്ട് എനിക്ക് തുടര്‍ച്ചയായി ഫോര്‍വാഡ് മെയിലുകള്‍ അയച്ചു കൊണ്ടിരുന്ന എന്റെ ഒരു ബന്ധുവിനോട് കഴിഞ്ഞ ദിവസം എനിക്ക് രൂക്ഷമായി തന്നെ അത് പറയേണ്ടി വന്നു. ഫോര്‍വാഡ് മെയിലുകളുടെ വിഷയങ്ങളാണ് എന്നെ കൂടുതല്‍ ആലോസരപ്പെടുത്തിയിരുന്നത്. ഡെന്മാര്‍ക്കില്‍ ഖുറാന്‍ കത്തിച്ചു, മനോരമ മുസ്ലിംകള്‍ക്കെതിരെ, ദി ഹിന്ദു മുസ്ലിംകള്‍ക്കെതിരെ, christian missionary's work against our ummath ഇതൊക്കെയായിരുന്നു ചിലതിന്റെ തലക്കെട്ടുകള്‍ . പിന്നെ ചില പതിവ് ദുബായ് കാഴ്ചകളും അമേരിക്കന്‍ സീനറികളും കുന്തവും കുടച്ചക്രവും,........... ഈ മെയിലുകള്‍ക്ക് ഞാനയക്കുന്ന മറുപടികളില്‍ എന്റെ കാഴ്ചപ്പാട് ഞാന്‍ എഴുതാറുണ്ടായിരുന്നു. ഇനി ഇത്തരം മെയിലുകള്‍ അയക്കരുതെന്നും. എന്നിട്ടും തുടര്‍ന്നപ്പോളാണ് ഞാന്‍ നേരിട്ട് സംസാരിച്ചത്.
                  ഫലം... എനിക്ക് മെയില്‍ അയയ്ക്കുന്നത് അയാള്‍ പരിപൂര്‍ണ്ണമായും നിര്‍ത്തി. അയാളുടെ ഓര്‍ക്കുട്ട് സുഹൃത്തുക്കളുടെ ലിസ്റ്റില്‍ നിന്നും ഞാന്‍ പുറത്ത്.... ഒരു പക്ഷെ, ഞാന്‍ അയാളോട് സംസാരിച്ച രീതിയായിരിക്കാം കുഴപ്പമായത്. അങ്ങനെ സമാധാനിക്കാം... :-(

5 അഭിപ്രായങ്ങൾ:

  1. വളരെ നന്നായി
    എനിക്കും ഇങ്ങനെ ചില സുഹൃത്തുക്കള്‍ ഉണ്ട്..........ഇതേ മെയിലുകള്‍ എനിക്കും അയക്കുന്നുണ്ട്........ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ അവരും കൈ മലര്‍ത്തിയേക്കും

    മറുപടിഇല്ലാതാക്കൂ
  2. @ഷെബി,
    അഭിപ്രായത്തിനു നന്ദി. വീണ്ടും വരുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  3. @മുനീര്‍
    വായിച്ചു. പക്ഷേ, ഇയാളുടെ ചില മെയിലുകള്‍‌ എനിക്കു ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു.ചില വാക്കുകള്‍ ഉപയോഗിച്ചു, ഫില്‍ട്ടര്‍ സെറ്റ് ചെയ്തു നോക്കിയിരുന്നു. എന്നിട്ടും രക്ഷയില്ലാഞ്ഞപ്പോഴാണ് പ്രതികരിച്ചത്.

    ഈ വരവിനു നന്ദി. വീണ്ടും വരുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  4. ഫോര്‍വാര്‍ഡ് മെയില്‍ പാരയാകുന്ന സമയങ്ങളുമുണ്ട് അല്ലേ?

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.