2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അഴിമതി 'മതി'

പേരിലേ 'ശ്രീ'യുള്ളൂ..
പിഴയ്ക്കു പകരം ഗാന്ധിയെണ്ണി വാങ്ങുമ്പോള്‍ മുഖത്ത് ചളിപ്പുണ്ടായിരുന്നോ ആവോ..?!
ഏയ്.. ഉണ്ടായിരിക്കില്ല.. ആദ്യമായിട്ടാവില്ലല്ലോ...!!
അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ മനസ്സ് മടിച്ചു..... ചില വിഗ്രഹങ്ങള്‍ അങ്ങനെയാണ്...



"പരാതിയോ തെളിവോ ഇല്ലാതെ അവരെ നമുക്കൊന്നും ചെയ്യാനാവില്ലെടോ..."

"ഇല്ല.. അങ്ങനെ വിടാനുദ്ദേശിച്ചിട്ടില്ല.. എന്തെങ്കിലുമൊക്കെ ചെയ്യണം..."

"ആദ്യമൊക്കെ നിന്നെപ്പോലെ എനിക്കും അങ്ങനെയൊക്കെ തോന്നിയിരുന്നു.. പിന്നെ മനസ്സിലായി, ഇതൊന്നും നേരെയാവാന്‍ പോണില്ലെന്ന്...!"



ശരിയായിരിക്കുമോ..?! ഒന്നും ചെയ്യാന്‍ കഴിയില്ലേ..? അയാള്‍ പരാതിപ്പെടില്ലേ...?




അയാള്‍ക്കു പരാതിയേയില്ലെന്ന്..?!
വന്‍ തുകയുടെ പിഴയില്‍ നിന്നും ഊരിയ അയാള്‍ക്കെന്തു പരാതി..?!
നികുതിയിനിയും വെട്ടിക്കാം.. കച്ചവടം പൊടി പൊടിക്കും...
പക്ഷേ, ആപ്പീസര്‍മാരെല്ലാം കാശിന്റെ ആള്‍ക്കാരാണെന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയമേയില്ല..!
ആള്‍ക്ക് പോയിട്ട് തിരക്കുണ്ടത്രേ.. പ്രകടനമുണ്ടെന്ന്.. ഹസാരെയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ....!!!!

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

വാര്‍ത്ത

"എന്തണ് ചാനലേരൊക്കെ സ്ക്കൂളിനകത്ത് ?"

"കണ്ടില്ലേ, ബില്‍ഡിങ്ങ് വീണ് കിടക്കെണത്"

"ഓ, ഇങ്ങക്കിന്ന് കോളടിച്ചല്ലേ..?"

"ഏയ്, കാര്യല്ലാന്നേയ്.. കുട്ട്യേളൊക്കെ അവരവിട്ന്ന് നേരത്തെ മാറ്റീരുന്നു"

2011, ജൂൺ 25, ശനിയാഴ്‌ച

2011, ജൂൺ 5, ഞായറാഴ്‌ച

ജനറല്‍ സീറ്റ്

          ചാവക്കാട്ടെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അദ്ധ്യാപിക കെ എസ് ആര്‍ ടി സി ബസ്സിലെ ജനറല്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നു. മറ്റു സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റിന്റെ ഒരറ്റത്ത് ഒരു പുരുഷന്‍ വന്നിരുന്നു. ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും രൂക്ഷമായ ഒരു നോട്ടത്തില്‍ ഒതുക്കി. അടുത്ത സ്റ്റോപ്പില്‍ നിന്ന് കയറിയ ഒരാള്‍ രണ്ടു പേരുടെയും നടുവില്‍ ഇരിക്കാന്‍ ശ്രമിച്ചതോടെ ടീച്ചര്‍ ഇളകി. "ഇവിടെ ഇരിക്കാന്‍ പറ്റില്ല" എന്ന് ടീച്ചര്‍ കട്ടായം പറഞ്ഞു. അത് കേട്ട് അയാള്‍ പിന്തിരിഞ്ഞെങ്കിലും പുറകിലിരുന്ന എന്റെ സുഹൃത്ത് ടീച്ചറെ ചോദ്യം ചെയ്തു. "എന്ത് കൊണ്ട് ഇരുന്നു കൂടാ...?" ടീച്ചര്‍ക്ക്‌ മറുപടിയില്ല. "സാറവിടെ ഇരിക്ക് സാറേ..." എന്ന് പറഞ്ഞു കൊണ്ട് അയാളെ അവിടെ പിടിച്ചിരുത്തുകയും കൂടി ചെയ്തതോടെ ടീച്ചറുടെ മുഖം മ്ലാനമായി. ചാവക്കാട് എത്തുന്നത് വരെ  സൈഡിലോട്ടു തിരിഞ്ഞിരുന്നും മറ്റും ടീച്ചര്‍ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.

          "ജനറല്‍ സീറ്റ്‌ തീര്‍ച്ചയായും സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. പക്ഷെ, തൊട്ടടുത്ത ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാനുള്ള സഹയാത്രക്കാരന്റെ അവകാശത്തെ നിഷേധിക്കുന്നതിനേക്കാള്‍ മര്യാദ എഴുന്നേറ്റു നില്‍ക്കുന്നതല്ലേ........?" എന്ന് സുഹൃത്തിന്റെ ന്യായം. നിങ്ങളെന്തു പറയുന്നു..?

2011, മാർച്ച് 2, ബുധനാഴ്‌ച

കമന്റു തേങ്ങകള്‍

((((((((((((((0)))))))))))))))))))

((((((((((((((0)))))))))))))))))))

ഇതാ എന്റെ വക തേങ്ങ പിടിച്ചോ... ഇനി സമയം കിട്ടുകയാണെങ്കില്‍ പോസ്റ്റു വായിച്ചിട്ടു ബാക്കി കമന്റാം കേട്ടോ..!!!

2011, ജനുവരി 28, വെള്ളിയാഴ്‌ച

ബസു

"അതെ, ശര്യാ.. ബസ്സു(വ)ങ്ങനെ ചെയ്തത് നല്ല കാര്യാണ്ന്ന് ഞാന്‍ പറഞ്ഞ്ണ്ട്..  നമ്മളെ നേതാക്കമ്മാരങ്ങനെ ചെയ്യാത്തെയ്നെ കുറ്റോം പറഞ്ഞ്ണ്ട്. ന്നു വെച്ച്ട്ട്... അച്ഛന്‍ ബോധല്ലാതെ ഓരോന്നെഴുത്യെച്ചൂന്നെച്ച്ട്ട്... അതൊന്നും ശരിയാവൂല്ല. ഞങ്ങ്ക്കിതൊക്കെ ഓരോ ചടങ്ങായിട്ട് നടത്തണ്ടതാ.. നിങ്ങ്ക്കൊന്നും പറഞ്ഞാ മനസ്സിലാവുല്ല."