2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച
തല്ല് ; എന്‍റെ വകേം
ബസ്സില്‍ തൃശ്ശൂരിലേക്ക് പോകുകയായിരുന്നു. മുല്ലശ്ശേരി സെന്‍ററില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ , റോഡരികില്‍ കുറച്ചു പേര്‍ ചേര്‍ന്നു ഒരാളെ വളഞ്ഞിട്ടു തല്ലുന്നതു കണ്ടു. കാര്യം എന്താണെന്നു മനസ്സിലായില്ലെങ്കിലും എല്ലാവരുടെയും ശ്രദ്ധ അതിലേക്കായിരുന്നു. പെട്ടെന്നു ഞങ്ങളുടെ ബസ്സില്‍ നിന്നും ഒരു മനുഷ്യസ്നേഹി ചാടിയിറങ്ങി, തല്ലു കൊള്ളുന്നവനെ അയാളുടെ വകയായി നാലഞ്ചെണ്ണം കൂടി പൊട്ടിച്ചു. തിരിച്ചു ബസ്സില്‍ കയറി. യാത്ര തുടര്‍ന്നു.
2010 സെപ്റ്റംബർ 1, ബുധനാഴ്‌ച
സന്നി
"ശരിക്കും നമ്മളെ സന്നീടതേ പോലെത്തന്നെണ്ട് ആളെക്കാണാന്‍ "
"ഏതു സന്നി"
"നമ്മളെ സന്ന്യെയ്.."
"സന്ന്യോ, അതാരാ..?"
"എയ്.. നമ്മളെ സന്നിഥാനന്ദന്‍ , നിനക്കറീല്ലേ..?"
"അതാരാ ഈ സന്നിഥാനന്ദന്‍ ..? നിക്കറീല്ലല്ലോ..!"
"സന്നിഥാനന്ദനെ അറീല്ലേ..? ഐഡിയ സ്റ്റാര്‍ സിങ്ങര്‍ല്ള്ള, ഇത്രേം ഫെയ്മസ് ആയ സന്നിഥാനന്ദനെ അറീല്ലെന്ന് പറയാന്‍ നാണല്ലല്ലോ നിനക്ക്.. നീയൊക്കെ ഏതു ലോകത്തിലാ ജീവിക്കുന്നെ...?"

ലേബലുകള്‍
അനുഭവം,
സ്റ്റാര്‍ സിങ്ങര്‍
2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച
നോമ്പിന്റെ ചെലവ്.
റംസാന്‍ തുടങ്ങുകയായി... മുപ്പതു ദിവസം വ്രതം 'ആഘോഷിക്കുന്നത് ' കൊണ്ട് ഇനി വീട്ടു ബജറ്റില്‍ ഭക്ഷണത്തിനായി കൂടുതല്‍ തുക വകയിരുത്തേണ്ടിയിരിക്കുന്നു... പോരാത്തതിന് നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ തടി കുറക്കാനുള്ള പെടാപ്പാടും.......!!
ലേബലുകള്‍
റംസാന്‍
2010 ജൂലൈ 27, ചൊവ്വാഴ്ച
"നെയിമ"
ബാന്ഗ്ലൂരിലെ ഒരു ഇലക്ട്രോണിക് കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലം. ഒരു ദിവസം ഇന്റക്ടര്‍ ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ . അടുത്തിടെ മാത്രം ജോലിക്ക് വന്നു തുടങ്ങിയ കന്നടക്കാരന്‍ യോഗേഷ് ആയിരുന്നു എന്റെ അടുത്ത് ഇരുന്നിരുന്നത്. എന്റെ മുന്നിലെ റാക്കില്‍ ഇരുന്നിരുന്ന വലിയ ഒരു ലെഡിന്റെ പീസ് എടുത്തു, അവന്‍ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു. പിന്നെ എന്നോട് കന്നടയില്‍ എന്തൊക്കെയോ ചോദിച്ചു. കന്നഡ കേട്ടാല്‍ത്തന്നെ തല കറങ്ങുന്ന എനിക്കൊരു ചുക്കും മനസ്സിലായില്ല. ബാന്ഗ്ലൂരിലെ അന്ന് വരെയുള്ള ജീവിതത്തില്‍ എന്നെ ഏറെ സഹായിച്ച എന്റെ ആംഗ്യഭാഷയും അവന്റെ അടുത്ത് പരാജയപ്പെട്ടു. ആ സാധനത്തിന്റെ പേരെന്താണെന്നാണ് അവന്‍ ചോദിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നി. അത് തന്നെയാണോ ചോദിക്കുന്നതെന്ന് അവനോടെങ്ങനെ ചോദിക്കും..? ഞാന്‍ ഒരു തമിഴ് ചുവ വരുത്താന്‍ ശ്രമിച്ചു കൊണ്ട് "നെയിമാാ....?" (Name ആണോ?) എന്ന് ചോദിച്ചു. അവന്റെ മുഖത്ത് സന്തോഷത്തിന്റേതായ ഒരു ഭാവം വന്നു. എനിക്കും ആശ്വാസമായി. അവന്‍ ആ ലെഡ് എടുത്തു, അപ്പുറത്തിരുന്നിരുന്ന അവന്റെ ചങ്ങാതിക്ക് നേരെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് പറഞ്ഞു. "നെയിമ... നെയിമ...!!!"
കുറച്ചു കഴിഞ്ഞു അവിടത്തെ സീനിയര്‍ സ്റ്റാഫ് ആയ യശ്വന്തണ്ണന്‍ ഒരു ട്രേയില്‍ കുറച്ചു ഇന്റക്ടറുമായി വന്നു. എന്റെ അടുത്ത് കന്നഡ ചിലവാകില്ലെന്നു നേരത്തെ മനസ്സിലാക്കിയിട്ടുള്ള അയാള്‍ ഞാന്‍ ടെസ്റ്റ് ചെയ്തു കഴിഞ്ഞവ വെച്ചിരുന്ന ട്രേയും അയാളുടെ കയ്യിലുള്ള ട്രേയും ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. "This tray also this tray...!!!"
ലേബലുകള്‍
അനുഭവം,
ബാംഗ്ലൂര്‍
2010 ജൂലൈ 19, തിങ്കളാഴ്‌ച
ഫോര്‍വാഡ് മെയില്‍
എന്റെ നിരന്തര അഭ്യര്‍ഥനകള്‍ അവഗണിച്ചു കൊണ്ട് എനിക്ക് തുടര്‍ച്ചയായി ഫോര്‍വാഡ് മെയിലുകള്‍ അയച്ചു കൊണ്ടിരുന്ന എന്റെ ഒരു ബന്ധുവിനോട് കഴിഞ്ഞ ദിവസം എനിക്ക് രൂക്ഷമായി തന്നെ അത് പറയേണ്ടി വന്നു. ഫോര്‍വാഡ് മെയിലുകളുടെ വിഷയങ്ങളാണ് എന്നെ കൂടുതല്‍ ആലോസരപ്പെടുത്തിയിരുന്നത്. ഡെന്മാര്‍ക്കില്‍ ഖുറാന്‍ കത്തിച്ചു, മനോരമ മുസ്ലിംകള്‍ക്കെതിരെ, ദി ഹിന്ദു മുസ്ലിംകള്‍ക്കെതിരെ, christian missionary's work against our ummath ഇതൊക്കെയായിരുന്നു ചിലതിന്റെ തലക്കെട്ടുകള്‍ . പിന്നെ ചില പതിവ് ദുബായ് കാഴ്ചകളും അമേരിക്കന്‍ സീനറികളും കുന്തവും കുടച്ചക്രവും,........... ഈ മെയിലുകള്‍ക്ക് ഞാനയക്കുന്ന മറുപടികളില്‍ എന്റെ കാഴ്ചപ്പാട് ഞാന്‍ എഴുതാറുണ്ടായിരുന്നു. ഇനി ഇത്തരം മെയിലുകള്‍ അയക്കരുതെന്നും. എന്നിട്ടും തുടര്‍ന്നപ്പോളാണ് ഞാന്‍ നേരിട്ട് സംസാരിച്ചത്.
ഫലം... എനിക്ക് മെയില്‍ അയയ്ക്കുന്നത് അയാള്‍ പരിപൂര്‍ണ്ണമായും നിര്‍ത്തി. അയാളുടെ ഓര്‍ക്കുട്ട് സുഹൃത്തുക്കളുടെ ലിസ്റ്റില്‍ നിന്നും ഞാന്‍ പുറത്ത്.... ഒരു പക്ഷെ, ഞാന്‍ അയാളോട് സംസാരിച്ച രീതിയായിരിക്കാം കുഴപ്പമായത്. അങ്ങനെ സമാധാനിക്കാം... :-(

2010 ജൂലൈ 8, വ്യാഴാഴ്‌ച
മനുഷ്യത്വം
ഓരോ വിധിയിലും, വാദത്തിനിടയിലെ അഭിപ്രായപ്രകടനങ്ങളിലും മനുഷ്യത്വത്തിന്റെ മഹത്വം വിളിച്ചു പറയുന്നവരുടെ `ശരിയായ മനുഷ്യത്വബോധ'ത്തെക്കുറിച്ചറിയാന്‍ നമുക്ക് കോടതികളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരോട് ചോദിക്കാം.
".......................സാറ് പക്കാ ഡീസന്റാ, ഒരു ഉപദ്രവോം ല്ല. മറ്റുള്ളോരെപ്പോലല്ല. ഞങ്ങളോട് ഇത്രേം നന്നായി പെരുമാറണ വേറൊരാളെ ഞാനീ വകുപ്പില് കണ്ടിട്ടില്ല. അമ്പലത്തില് പോവുമ്പോ പെട്ടിയൊന്നു വണ്ടീന്ന് റൂമിലെത്തിച്ചാ മാത്രം മതി. അത് പോലെ തിരിച്ചും... വേറൊരു ബുദ്ധിമുട്ടിക്കലൂല്ല"

2010 ജൂൺ 8, ചൊവ്വാഴ്ച
വിശ്വാസം
ഓഫീസിലിരുന്നു കെഎസ്സാറിന്റെ ഗൈഡു നോക്കിക്കൊണ്ടിരുന്ന ഷാജിയേട്ടന്‍ സുപ്രണ്ട് വിളിച്ചപ്പോള്‍ പോകാന്‍ വേണ്ടി പുസ്തകം നിവര്‍ത്തിയ അവസ്ഥയില്‍ കമഴ്ത്തി വെച്ചു.
ഇത് കണ്ട ഞാന്‍ പറഞ്ഞു. "ഷാജ്യേട്ടാ, പുസ്തകം അങ്ങനെ വെക്കല്ലേ"
"ഓ, അങ്ങനെയൊക്കെ ഉണ്ടാ..?" എന്ന് ചോദിച്ചു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം എടുത്തു മടക്കി വെച്ചു.
"അല്ല, അങ്ങനെ വെച്ചാ പുസ്തകം കേടാവും. പുത്യേ പുസ്തകല്ലേ..? അതോണ്ടാ പറഞ്ഞത്" ഞാന്‍ വിശദീകരിച്ചു.
"ഓ, അത്രേയുള്ളൂ.. ഞാന്‍ വിചാരിച്ചു, വേറെ വല്ല കൊഴപ്പം ണ്ടാവുംന്ന്" എന്ന് പറഞ്ഞു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം പഴയ പടി തന്നെ കമഴ്ത്തി വെച്ചു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)