ഞാന്‍

          കമന്റാന്‍ വേണ്ടിയാണ് ബ്ലോഗുണ്ടാക്കിയത്. പിന്നെ,ബ്ലോഗാന്‍ വേണ്ടിത്തന്നെ ബ്ലോഗിത്തുടങ്ങി. അധികവും സംഭാഷണശകലങ്ങളാണെന്നത് എന്റെ പോരായ്മയാവാം. പണ്ട് വായനക്കാരുടെ പ്രതികരണങ്ങളിലേക്ക് അയയ്ക്കാനായി എഴുതിയിട്ട് കീറിക്കളഞ്ഞവയും, അയച്ചിട്ട് പ്രസിദ്ധീകരിക്കാതിരുന്നവയും ചേര്‍ത്താല്‍ ഇന്നൊരു പുസ്തകമാക്കാമായിരുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷെ, ഒരു അരാഷ്ട്രീയവാദിയല്ലെന്നു ഉറക്കെ വിളിച്ചു പറയാനാഗ്രഹിക്കുന്നു. രാഷ്ട്രീയക്കാരും രാഷ്ട്രീയപാര്‍ട്ടികളും എനിക്ക് വേണ്ടി എന്ത് ചെയ്തു എന്നതിനേക്കാള്‍ ഞാന്‍ സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് ചിന്തിക്കാന്‍ ശ്രമിക്കുന്നു. അതായത് എനിക്ക് എന്റെ പുറം ചൊറിയേണ്ടി വന്നാല്‍ ഞാന്‍ തന്നെ എന്റെ സ്വന്തം കയ്യുപയോഗിച്ച് നന്നായങ്ങ് ചൊറിയും. രാഷ്ട്രീയക്കാരോ, പഞ്ചായത്ത് മെമ്പറോ, ഇനി സംസ്ഥാന ഭരണകൂടം തന്നെയോ വന്ന് ചൊറി‍ഞ്ഞു തരാത്തതില്‍ പ്രതിഷേധിച്ച് പോസ്റ്റിടാന്‍ ഉദ്ദേശിക്കുന്നില്ല. നിലപാടുകളില്‍ ഒറ്റപ്പെടുമ്പോള്‍ ഞാനും ചിന്തിക്കാറുണ്ട് എന്റെ തല തിരിഞ്ഞതെന്തേ....?! എന്ന്. ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ചു കൈകാലുകള്‍ തളര്‍ത്തണോ അതോ........? 

          എന്റെ ചില അരസികന്‍ ചിന്തകള്‍ ഇവിടെ കോറിയിടുന്നു. ആരോടെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കില്‍ മനസ്സിനുണ്ടാകുന്ന ഒരു 'ഇതു'ണ്ടല്ലോ, അത് തീര്‍ക്കാന്‍ വേണ്ടി മാത്രം..........................!!