2010, നവംബർ 21, ഞായറാഴ്‌ച

ഇതൊന്നും നമ്മളെ പണ്യല്ല...!!

"ടാ, നമുക്കാ വഴിയൊന്നു ശര്യാക്കണ്ടേ...? ആകെ കുഴിയായിട്ട് കൊളം പോലായിരിക്കെണ്.. നീയൊരു കൈക്കോട്ടെടുത്തിട്ടെറങ്ങ്യേ..."

"അതു വേണോ... നമ്മള് വിചാരിച്ചാ നടക്ക്വോ ചേട്ടാ..?"

"അതൊക്കെ നടക്കുംന്നേയ്... നമുക്കാ വളവിലെ പിള്ളേരേം വിളിക്കാ.. വെറുതേ ഒന്നൊപ്പാക്കിട്ടാ മതി.. കൊറച്ചാശ്വാസണ്ടാവും"

"എന്റെ ചേട്ടാ.. ഇതൊന്നും നമ്മളെ പണ്യല്ല. നമുക്കൊന്നു രണ്ട് വാഴ കൊണ്ടന്ന് വഴീല് വെക്കാ.. അതാവുമ്പോ ആ കേബിള്‍വിഷങ്കാരോടും പത്രത്തിലും ഒന്ന് പറഞ്ഞാ ബാക്കി പിന്നെ അവരായിക്കൊള്ളും.. വഴിയൊക്കെ തന്നെ ശര്യായിക്കൊള്ളും."

15 അഭിപ്രായങ്ങൾ:

 1. ആര്‍ക്കും ഒന്നും വയ്യ.
  കൊഴുപ്പിക്കുക തന്നെ പണി...

  മറുപടിഇല്ലാതാക്കൂ
 2. അതും ഒരു വഴിയാണ്. ഞങ്ങളുടെ ഇവിടെ കൂനപോലെ കല്ല്ചീള് ഇട്ടിരിക്കുകയാ കുഴികളിൽ. ആരെങ്കിലും ചാവുമ്പൊ പത്രക്കാരു വരും.

  മറുപടിഇല്ലാതാക്കൂ
 3. അതെ.
  ഇമ്മടെ പണി. തിന്ന്‌ആ, അപ്പിയിട്‌ആ...
  അദന്നെ!

  മറുപടിഇല്ലാതാക്കൂ
 4. റാംജി,
  ഈ കൊഴുപ്പിക്കുന്നതും ഒരു സുഖാ..

  അച്ചായന്‍,
  ഓ.. പത്രക്കാരെക്കൊണ്ടെന്നാ ചെയ്യാനാ...?

  jayanEvoor,
  ഒരു പണി കൂടി ഉണ്ട്. ബ്ലോഗിങ്ങ് :)

  റിയാസ് (മിഴിനീര്‍ത്തുള്ളി),
  :)

  വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 5. ഭൂതത്താന്‍
  അഭിപ്രായത്തിനു വളരെ നന്ദി

  മറുപടിഇല്ലാതാക്കൂ
 6. ഇതൊക്കെ ഭൂമിയില്‍ മറ്റൊരു പണീം ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയാണ്. After all we are Malayalees!

  മറുപടിഇല്ലാതാക്കൂ
 7. @elayoden.com, appachanozhakkal, ഡി.പി.കെ

  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  മറുപടിഇല്ലാതാക്കൂ
 8. എനിക്കും തോന്നുന്ന ചിന്ത തന്നെ

  മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.