2010, ജൂൺ 8, ചൊവ്വാഴ്ച

വിശ്വാസം

ഓഫീസിലിരുന്നു കെഎസ്സാറിന്റെ ഗൈഡു നോക്കിക്കൊണ്ടിരുന്ന ഷാജിയേട്ടന്‍ സുപ്രണ്ട് വിളിച്ചപ്പോള്‍ പോകാന്‍ വേണ്ടി പുസ്തകം നിവര്‍ത്തിയ അവസ്ഥയില്‍ കമഴ്ത്തി വെച്ചു.
ഇത് കണ്ട ഞാന്‍ പറഞ്ഞു. "ഷാജ്യേട്ടാ, പുസ്തകം അങ്ങനെ വെക്കല്ലേ"
"ഓ, അങ്ങനെയൊക്കെ ഉണ്ടാ..?" എന്ന് ചോദിച്ചു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം എടുത്തു മടക്കി വെച്ചു.
"അല്ല, അങ്ങനെ വെച്ചാ പുസ്തകം കേടാവും. പുത്യേ പുസ്തകല്ലേ..? അതോണ്ടാ പറഞ്ഞത്" ഞാന്‍ വിശദീകരിച്ചു.
"ഓ, അത്രേയുള്ളൂ.. ഞാന്‍ വിചാരിച്ചു, വേറെ വല്ല കൊഴപ്പം ണ്ടാവുംന്ന്"  എന്ന് പറഞ്ഞു കൊണ്ട് ഷാജിയേട്ടന്‍ പുസ്തകം പഴയ പടി തന്നെ കമഴ്ത്തി വെച്ചു.

9 അഭിപ്രായങ്ങൾ:

  1. ഹഹഹ
    ഗ്രഹങ്ങള് കോപിക്കുമെനു പറഞ്ഞാല്‍ ഷജിയേട്ടന്‍ വഴങ്ങിയേനെ
    :-)

    മറുപടിഇല്ലാതാക്കൂ
  2. അന്തവിശ്വാസി
    കൊള്ളാം.
    അനുഭവത്തിൽ നാം കാണുന്നത് , അറിയുന്നത്

    മറുപടിഇല്ലാതാക്കൂ
  3. ഇന്നാണു ഈ ബ്ലോഗ് ആദ്യമായി കാണുന്നത്.
    പത്തിരുപത് പാരഗ്രാഫിൽ തമാശ നിറച്ച് എഴുതുന്നവർ ഒരു പാടുണ്ട് ഈ ബൂലോകത്ത്. താങ്കളുടെ ഈ രീതി ഇഷ്ടപ്പെട്ടുട്ടാ...

    മറുപടിഇല്ലാതാക്കൂ
  4. എല്ലാവര്‍ക്കും നന്ദി....

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

    തുടര്‍ന്നും വരിക.........

    മറുപടിഇല്ലാതാക്കൂ
  5. എന്ത് പറഞ്ഞാലും രക്ഷയില്ലാത്ത ചിലരുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. @ പട്ടേപ്പാടം റാംജി

    എന്റെ ചിന്തകള്‍ പങ്കു വെക്കാനെത്തിയതിന് നന്ദി.

    -------

    പുതിയൊരു ചിന്ത കൂടി പങ്കു വെയ്ക്കാനാഗ്രഹിക്കുന്നു. ഏവര്‍ക്കും സ്വാഗതം.

    മറുപടിഇല്ലാതാക്കൂ
  7. ഈ കുറുചിന്തകള്‍ വളരെ ആകര്‍ഷകമാണെന്ന് പറഞ്ഞാല്‍ മുഖസ്തുതിയെന്ന് കരുതരുതേ.

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.