2010, നവംബർ 12, വെള്ളിയാഴ്‌ച

മാധ്യമധര്‍മ്മം...!!!

മൂന്നാം പേജ് -

"............ ഇടക്കിടെ ജില്ലാതല, സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്ന ഇദ്ദേഹത്തിന്, മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി  മാസങ്ങളോളം തുടര്‍ച്ചയായി ലീവെടുക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഒരു കായികതാരം എന്നത് പരിഗണിച്ച് ശമ്പളത്തോടു കൂടിയുള്ള അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കായികരംഗത്തോടുള്ള സര്‍ക്കാരിന്റെ ......."


----------------------------


ഏഴാം പേജ് -

".......... പൊതുവേ അവധി ദിവസങ്ങളുടെ എണ്ണം കൂടുതലുള്ള കേരളത്തില്‍ സര്‍ക്കാര്‍ ആഫീസുകള്‍ അടഞ്ഞു കിടക്കുന്നതും സീറ്റുകളില്‍ ആളില്ലാതെ വരുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. ഇതു കൂടാതെയാണ് കീഴ്വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പ്രത്യേക അവധികള്‍ പാസ്സാക്കിക്കൊടുക്കുന്നത്. ഇത് കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരിന്റെ ..........."

6 അഭിപ്രായങ്ങൾ:

  1. ചെയ്താലും ചെയ്തില്ലെങ്കിലും പഴി സര്‍ക്കാരിന്...!!
    മാധ്യമധര്‍മ്മം എന്നത് മാധ്യമ മുതലാളിയുടെ ഇഷ്ടം മാത്രമാണ്. അത് നമ്മള്‍ വായനക്കാര്‍ അംഗീകരിക്കുക. അതാണ്‌ ഇന്നത്തെ മാധ്യമധര്‍മ്മം...!!!!?

    മറുപടിഇല്ലാതാക്കൂ
  2. @പട്ടേപ്പാടം റാംജി, അനില്‍@ബ്ലോഗ് // anil
    നന്ദി.. ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും...

    മറുപടിഇല്ലാതാക്കൂ
  3. മാധ്യമ ധര്‍മ്മം ഇപ്പോള്‍ വെറും മദ്യമധര്‍മം ആയിപോയി ...അങ്ങോട്ടും ഇങ്ങോട്ടും പറയും ..പിന്നെ എവിടെ കുറച്ചു സ്കോപ് കൂടുതല്‍ കിട്ടും അങ്ങോട്ട്‌ ചായുകയും ചെയും ...നല്ല മാധ്യമ"നര്‍മ്മം "

    മറുപടിഇല്ലാതാക്കൂ
  4. ഭൂതത്താന്‍ ചേട്ടാ,
    എന്റെ ബ്ലോഗിലേക്കു സ്വാഗതം.. അഭിപ്രായത്തിനു നന്ദി.. വീണ്ടും വരണം..

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.