2011, ജനുവരി 28, വെള്ളിയാഴ്‌ച

ബസു

"അതെ, ശര്യാ.. ബസ്സു(വ)ങ്ങനെ ചെയ്തത് നല്ല കാര്യാണ്ന്ന് ഞാന്‍ പറഞ്ഞ്ണ്ട്..  നമ്മളെ നേതാക്കമ്മാരങ്ങനെ ചെയ്യാത്തെയ്നെ കുറ്റോം പറഞ്ഞ്ണ്ട്. ന്നു വെച്ച്ട്ട്... അച്ഛന്‍ ബോധല്ലാതെ ഓരോന്നെഴുത്യെച്ചൂന്നെച്ച്ട്ട്... അതൊന്നും ശരിയാവൂല്ല. ഞങ്ങ്ക്കിതൊക്കെ ഓരോ ചടങ്ങായിട്ട് നടത്തണ്ടതാ.. നിങ്ങ്ക്കൊന്നും പറഞ്ഞാ മനസ്സിലാവുല്ല."

2 അഭിപ്രായങ്ങൾ:

  1. ഇവിടെ ഞാന്‍ തടഞ്ഞുനില്‍ക്കുന്നു. ഒന്നും മനസ്സിലായില്ല

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ ajith ചേട്ടന്‍ ,
    എന്റെ എല്ലാ പോസ്റ്റുകളും വായിക്കുവാനും കമന്റിടാനും സമയം മിനക്കെടുത്തിയതിന് വളരെയധികം നന്ദി.

    ജ്യോതിബസ്സുവിന്റെ മഹത്തായ തീരുമാനത്തെ (Dead Body Donation) അഭിനന്ദിക്കുകയും നമ്മുടെ നേതാക്കള്‍ ആ രീതി പിന്‍തുടരാത്തതിനെ കളിയാക്കുകയും ചെയ്ത ഒരാള്‍ സമാനമായ ഒരു സാഹചര്യത്തില്‍ എടുത്ത ഇരട്ടത്താപ്പ് നയം കണ്ടപ്പോള്‍ എഴുതിപ്പോയതാണ് ഈ പോസ്റ്റ്. (ഇത്തരം കാര്യങ്ങളൊക്കെ നേതാക്കള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ..?!) വായിക്കുന്നവര്‍ക്ക് മനസ്സിലാവുന്ന രീതിയിലായില്ല എന്റെ എഴുത്ത്. ഏതായാലും തുറന്നു പറഞ്ഞതിന് നന്ദി.

    തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.