2011, ജൂൺ 5, ഞായറാഴ്‌ച

ജനറല്‍ സീറ്റ്

          ചാവക്കാട്ടെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അദ്ധ്യാപിക കെ എസ് ആര്‍ ടി സി ബസ്സിലെ ജനറല്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നു. മറ്റു സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റിന്റെ ഒരറ്റത്ത് ഒരു പുരുഷന്‍ വന്നിരുന്നു. ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും രൂക്ഷമായ ഒരു നോട്ടത്തില്‍ ഒതുക്കി. അടുത്ത സ്റ്റോപ്പില്‍ നിന്ന് കയറിയ ഒരാള്‍ രണ്ടു പേരുടെയും നടുവില്‍ ഇരിക്കാന്‍ ശ്രമിച്ചതോടെ ടീച്ചര്‍ ഇളകി. "ഇവിടെ ഇരിക്കാന്‍ പറ്റില്ല" എന്ന് ടീച്ചര്‍ കട്ടായം പറഞ്ഞു. അത് കേട്ട് അയാള്‍ പിന്തിരിഞ്ഞെങ്കിലും പുറകിലിരുന്ന എന്റെ സുഹൃത്ത് ടീച്ചറെ ചോദ്യം ചെയ്തു. "എന്ത് കൊണ്ട് ഇരുന്നു കൂടാ...?" ടീച്ചര്‍ക്ക്‌ മറുപടിയില്ല. "സാറവിടെ ഇരിക്ക് സാറേ..." എന്ന് പറഞ്ഞു കൊണ്ട് അയാളെ അവിടെ പിടിച്ചിരുത്തുകയും കൂടി ചെയ്തതോടെ ടീച്ചറുടെ മുഖം മ്ലാനമായി. ചാവക്കാട് എത്തുന്നത് വരെ  സൈഡിലോട്ടു തിരിഞ്ഞിരുന്നും മറ്റും ടീച്ചര്‍ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.

          "ജനറല്‍ സീറ്റ്‌ തീര്‍ച്ചയായും സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. പക്ഷെ, തൊട്ടടുത്ത ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാനുള്ള സഹയാത്രക്കാരന്റെ അവകാശത്തെ നിഷേധിക്കുന്നതിനേക്കാള്‍ മര്യാദ എഴുന്നേറ്റു നില്‍ക്കുന്നതല്ലേ........?" എന്ന് സുഹൃത്തിന്റെ ന്യായം. നിങ്ങളെന്തു പറയുന്നു..?

13 അഭിപ്രായങ്ങൾ:

  1. അതെ,അവരുടെ അവകാശം നിഷേധിക്കാന്‍ പറ്റില്ല,,ഇക്കൂട്ടരുടെ കൂടെ ഇരിക്കാനും പറ്റില്ല.
    പക്ഷെ,ആള്‍ മാന്യന്‍ ആണെങ്കില്‍ അത്തരം ഇരുത്തം ഒഴിവാക്കുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രശ്നം.
    ഇപ്പോള്‍ ഈവക തര്‍ക്കങ്ങള്‍ വളരെ കുറവാണെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  3. @Radhakrishnan,
    Thanks for your comment

    @mayflowers,
    ഇരു കൂട്ടരും മാന്യരാണെങ്കില്‍ ഒന്നിച്ചിരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് എന്റെ പക്ഷം. നിര്‍ബന്ധപൂര്‍വ്വം ഇരിക്കേണ്ടതുമില്ല. എല്ലാം സാഹചര്യങ്ങള്‍ക്കനുസരിച്ച്...

    @ഒരു യാത്രികന്‍ ,
    തുറന്ന അഭിപ്രായത്തിന് നന്ദി.

    @പട്ടേപ്പാടം റാംജി,
    അതെ, വെറുതെ തന്നെ.. വീണ്ടും കണ്ടതില്‍ സന്തോഷം

    @ajith,
    കുറഞ്ഞു കുറഞ്ഞു ഇല്ലാതായാല്‍ അത്രയും നല്ലത്

    മറുപടിഇല്ലാതാക്കൂ
  4. തീര്‍ച്ചയായും ഇരിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. അയാള്‍ അപമര്യാദയായി പെരുമാറുന്നു എങ്കില്‍ മാത്രമേ ദേഷ്യപ്പെടെണ്ട കാര്യമുള്ളൂ. അജിത്ത്ഭായി പറഞ്ഞപോലെ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. നമ്മുടെ നാട്ടില്‍ തന്നെ ട്രെയിനില്‍ ഒരു സീറ്റില്‍ ഇരിക്കാന്‍ ആര്‍ക്കും മടിയില്ല, ബസ്സില്‍ ആണ് പലര്‍ക്കും പ്രശ്നം. അടുത്ത് മുട്ടി ഇരിക്കുന്നത് മുതലെടുക്കുന്ന ചില ആളുകള്‍ ഉള്ളതിനാലും ആവാം പലര്‍ക്കും മടി.

    മറുപടിഇല്ലാതാക്കൂ
  5. ശരിക്കും പറഞ്ഞാല്‍ ലേഡീസ് സീറ്റ്‌ എന്നൊരു സംഭവത്തിന്റെ ആവശ്യമേയില്ല. പക്ഷെ കേരളമാണ് നാട്..മലയാളികളാണ് സഹയാത്രക്കാര്‍!!

    മറുപടിഇല്ലാതാക്കൂ
  6. @Lipi Ranju,
    വളരെ ശരിയാണ്. ട്രെയിനും ബസ്സും തമ്മിലുള്ള ഈ വ്യത്യാസം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ്. അതു തന്നെയാവാം കാരണം.

    @Firefly,
    :) സലീംകുമാറിനെ ഓര്‍മ്മ വന്നു.

    മറുപടിഇല്ലാതാക്കൂ
  7. എവ്ടെ വേണേലും ഇരുന്നു യാത ചെയ്യട്ടേ..പക്ഷേ....
    “പാടില്ലാ പാടില്ലാ നമ്മേ നമ്മള്‍..
    പാടേ മറന്നൊന്നും ചെയ്തുകൂടാ...! “

    ഷാ.. ആദ്യമാണിവിടെ..!
    പോസ്റ്റ് നന്നായിട്ടുണ്ട്.
    ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  8. @പ്രഭന്‍ കൃഷ്ണന്‍ ,
    ഹ.. ഹ.. അതെ.. വളരെ ശരിയാണ്..

    വീണ്ടും വരുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  9. എന്ത് ചെയ്യാം അടുത്തിരിക്കുന്ന അവതാരത്തിന്റെ മാറ്റം എപ്പൊഴാണെന്ന പേടി അതിനു വേണ്ടി വരുന്ന ടെന്‍ഷന്‍, അതെല്ലാം ഒഴിവാക്കാന്‍ ടീച്ചെറെടുത്ത മാര്‍ഗ്ഗമായിരിക്കും..അവര്‍ അവരുടെ അനുഭവങ്ങളില്‍ നിന്നും അതാവും പഠിച്ചത്..അതവാ പഠിപ്പിച്ചതെന്നാ എന്റെ തോന്നല്‍, അല്ലെങ്കില്‍ ഒരു പെണ്‍കാഴ്ച എന്നും പറയാം..വരാന്‍ ഒരുപാട് വൈകി എന്നാലും ചില പോസ്റ്റുകള്‍ വായിച്ചു, ചിലതു പെട്ടെന്ന് എഴുതി തീര്‍ക്കാന്‍ എഴുതിയ പോലെ തോന്നി..മടിയുണ്ടോ..വീണ്ടും വരാം..എഴുതു

    മറുപടിഇല്ലാതാക്കൂ
  10. @ഗൗരിനാഥന്‍ ,
    മടിയുണ്ട്. ഒരു കുഴിമടിയന്‍ തന്നെയാണ്. അതിന്റെ ചില പ്രശ്നങ്ങളുമുണ്ട്. ഞാന്‍ തന്നെ ഇങ്ങോട്ട് കുറേ കാലത്തിന് ശേഷമാണ് വരുന്നത്. ഏതായാലും ചേച്ചിയുടെ പ്രോത്സാഹനത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.