നാലാം ക്ലാസ്സില്‍ പഠിക്കുന്ന, എന്റെ നാട്ടിലെ ഒരു കുട്ടിയെ ഒരു ദിവസം വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു... "എന്താടാ... ഇന്ന് നീ സ്കൂളില്‍ പോയില്ലേ...?"
അവന്‍ കാലു പൊക്കിക്കാണിച്ചു കൊണ്ട് പറഞ്ഞു "കാലു പൊട്ടീരിക്ക്യാ മാഷേ"
"എന്താ പറ്റ്യേതു... എങ്ങനെയാ കാലു പൊട്ട്യേ ?" ഞാന്‍ ചോദിച്ചു.
"അത് ഒരു ഹിന്ദു കുട്ടി കല്ലെടുത്തെറിഞ്ഞതാ...!!"
അവന്റെ മറുപടി കേട്ട് സ്വാഭാവികമായും ഞാന്‍ ഞെട്ടി.
"എന്തിനാടാ ഹിന്ദു കുട്ടി എന്ന് പറയുന്നത്... ഒരു കുട്ടി എന്ന് പറഞ്ഞാല്‍ പോരെ...?" ഞാന്‍ ചോദിച്ചു.
"അവന്‍ ഹിന്ദു തന്നെ ആണ് മാഷേ...!!!"
അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല. ഒരു ഇസ്ലാമിക് സ്കൂളിലാണ് അവന്‍ പഠിക്കുന്നത്. അവിടെ മുസ്ലിം വിദ്യാര്‍ത്ഥികളല്ലാതെ വേറെ ആരും കാണില്ല. അപ്പോള്‍ അവന്‍ ഏറെക്കുറെ മുഴുവന്‍ സമയവും ചിലവഴിക്കുന്നത് ഒരു മതത്തില്‍പ്പെട്ടവരുമായി മാത്രമാണ്. ഇതര മതസ്ഥരുമായി ഇടപഴകാന്‍ അവസരം കുറയുമ്പോള്‍ കുട്ടികളുടെ ലോകം തന്നെ വളരെ ചുരുങ്ങിപ്പോകുന്നു. ഒപ്പം അവരുടെ വീക്ഷണവും.
പൊതു വിദ്യാഭ്യാസ രംഗം തകര്‍ന്നു തുടങ്ങിയപ്പോള്‍ , സമുദായങ്ങള്‍ വിദ്യ്യഭ്യാസം പകുത്തെടുത്തു, അതിന്റെ ഫലമാണ് മാഷ് പറഞ്ഞ കാര്യം. നല്ല പോസ്റ്റ്. ഈ ബ്ലോഗ് ഞാന്‍ ഇപ്പോഴാണ് കാണുന്നത്. തുടര്‍ന്നും എഴുതൂ. നന്ദി
മറുപടിഇല്ലാതാക്കൂvayichchu
മറുപടിഇല്ലാതാക്കൂവളരെ സത്യമാണ് മാഷേ.. കുട്ടികള്‍ക്കിടയിലും ഇത്തരം ചിന്തകള്‍ കുത്തിവയ്ക്കുകയാണ് ചിലര്‍..വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്
മറുപടിഇല്ലാതാക്കൂവളരെ ശരിയാണ് ഷാ പറഞ്ഞത്.
മറുപടിഇല്ലാതാക്കൂ