എന്റെ വീട്ടിലേക്കുള്ള വഴിയില്‍ വെച്ച് തൊട്ടടുത്ത വീട്ടിലെ ചേട്ടനെ കണ്ടപ്പോള്‍ ......
"എന്താ ചേട്ടാ മുകളിലേക്ക് നോക്കി നില്‍ക്കുന്നത്..?"
"അല്ലാ, ഈ പോസ്റ്റിലെ ലൈറ്റ് കത്താതായിട്ടു എത്ര നാളായി. ഈ രാഷ്ട്രീയക്കാരിതൊന്നും നോക്കുന്നില്ലേ..?"
"ഓ.. ഇത് കത്തുന്നില്ല അല്ലെ."
"ഇല്ലെന്നേ.. നമ്മുടെ കൌണ്‍സിലര്‍ ഇത് വല്ലതും അറിയുന്നുണ്ടോ...? അവര്‍ക്ക് നമ്മളെയൊന്നും വേണ്ടെന്നു തോന്നുന്നു".
"ചേട്ടന്‍ ഈ വിവരം കൌണ്‍സിലറോട് പറഞ്ഞിരുന്നോ..?"
"ഇല്ല"
"കെ എസ് ഇ ബി യില്‍ എഴുതിയിട്ടിരുന്നോ...?"
"അതൊക്കെ നമ്മളാണോ ചെയ്യേണ്ടത്..?"
പിന്നെ ഞാനൊന്നും പറഞ്ഞില്ല. അടുത്ത ദിവസം തന്നെ ഞാന്‍ കെ എസ് ഇ ബി യില്‍ പോയി പരാതി പുസ്തകത്തില്‍ ഈ വിവരം എഴുതിയിട്ടു. രണ്ടു ദിവസത്തിനുള്ളില്‍ ലൈറ്റ് ശരിയാവുകയും ചെയ്തു.
very nice..... ചേട്ടന്‍ മലയാളി അല്ലാന്നു തോന്നുന്നു
മറുപടിഇല്ലാതാക്കൂഅജ്ഞത = അന്ധകാരം
മറുപടിഇല്ലാതാക്കൂ