2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

തല്ല് ; എന്‍റെ വകേം

ബസ്സില്‍ തൃശ്ശൂരിലേക്ക് പോകുകയായിരുന്നു. മുല്ലശ്ശേരി സെന്‍ററില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ , റോഡരികില്‍ കുറച്ചു പേര്‍ ചേര്‍ന്നു ഒരാളെ വളഞ്ഞിട്ടു തല്ലുന്നതു കണ്ടു. കാര്യം എന്താണെന്നു മനസ്സിലായില്ലെങ്കിലും എല്ലാവരുടെയും ശ്രദ്ധ അതിലേക്കായിരുന്നു. പെട്ടെന്നു ഞങ്ങളുടെ ബസ്സില്‍ നിന്നും ഒരു മനുഷ്യസ്നേഹി ചാടിയിറങ്ങി, തല്ലു കൊള്ളുന്നവനെ അയാളുടെ വകയായി നാലഞ്ചെണ്ണം കൂടി പൊട്ടിച്ചു. തിരിച്ചു ബസ്സില്‍ കയറി. യാത്ര തുടര്‍ന്നു.

17 അഭിപ്രായങ്ങൾ:

  1. മിടുക്കൻ!! ഒരുത്തൻ വണ്ടിയിടിച്ച് മരിക്കാൻ കിടന്നാൽ ഇവനൊക്കെ കാണാത്തതുപോലെ ഇരിക്കും (:

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ പോസ്റ്റുകളും വായിച്ചു. നല്ല ഒരു ബ്ലോഗ്, നല്ല ഒരു ബ്ലൊഗ്ഗെറും.
    ലേശം പോലും ബോറടിപ്പിക്കാത്ത നല്ല എഴുത്ത്.
    ആശംസകള്‍. ഒരുപാടൊരുപാട് എഴുതു.
    ഓ:ടോ: പുതിയ പോസ്റ്റ്സ് ഇടുമ്പോള്‍ അറിയിക്കണേ

    മറുപടിഇല്ലാതാക്കൂ
  3. @ ഭായി,
    മരിക്കാന്‍ കിടക്കുന്നവന്‍റെ അടുത്ത് കൈത്തരിപ്പ് തീര്‍ക്കാന്‍ പറ്റില്ലല്ലോ..!!

    @ ഉഷശ്രീ (കിലുക്കാംപെട്ടി),
    നല്ല വാക്കുകള്‍ക്കു നന്ദി ചേച്ചീ..

    ഈ വരവിനും അഭിപ്രായത്തിനും നന്ദി. വീണ്ടും വരുമല്ലോ.. സ്നേഹത്തോടെ.......

    മറുപടിഇല്ലാതാക്കൂ
  4. ചിലവില്ലാത്ത കാര്യമല്ലേ. കിടക്കട്ടെ എന്‍റെ വകയും എന്ന തോന്നലാകണം.

    മറുപടിഇല്ലാതാക്കൂ
  5. ഞാനും ഒരു കമെന്‍റിട്ടു..ഇനി അടുത്ത ബ്ലോഗിലേക്ക്..!!


    ചെറുതാണെങ്കിലും കൊള്ളാം..ഇതാണ് മലയാളി..ഹു ഹു ഹു

    മറുപടിഇല്ലാതാക്കൂ
  6. @keraladasanunni
    കമന്റിന്റെ കാര്യമല്ലല്ലോ പറഞ്ഞത്.. :)

    @ﺎലക്ഷ്മി~
    ഹ..! അങ്ങനങ്ങ് ഓടിപ്പോവാതെ ചേച്ചീ..

    അഭിപ്രായത്തിനു നന്ദി, വീണ്ടും വരുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  7. @Jishad Cronic
    ഇടക്കിടെ ഇവിടെ വരുന്നതില്‍ സന്തോഷം

    @Rare Rose
    :)

    മറുപടിഇല്ലാതാക്കൂ
  8. സംഭവം കലക്കി.. പിന്നേ.. ഞാനിതിന്റെ ബാക്കിക്കു വേണ്ടി അന്വേഷിച്ചു പണ്ടാരമടങ്ങി പൊയീട്ടോ..!!

    മറുപടിഇല്ലാതാക്കൂ
  9. @anoop
    ആശംസകള്‍ക്കു നന്ദി.

    @Faayasam
    നന്ദി. (ക്ഷമിക്കൂ.. എന്റെ പോസ്റ്റുകള്‍ക്കു ഈ വലിപ്പമേ കാണൂ..)

    വീണ്ടും വരില്ലേ...

    മറുപടിഇല്ലാതാക്കൂ
  10. നമ്മളെക്കൊണ്ട് ആവണത് നമ്മളും ചെയ്യേണ്ടെ? ഹിഹിഹി

    മറുപടിഇല്ലാതാക്കൂ
  11. ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് small is beautiful !!

    മറുപടിഇല്ലാതാക്കൂ
  12. നിശാസുരഭി, mayflowers
    നന്ദി.. ഇനിയും വരുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  13. “ഇടപെട്ടുകളയും ഞാന്‍” എന്നതായിരിക്കുന്നു പൊതുമനോഭാവം. (നല്ല നിരീക്ഷണങ്ങള്‍ ഷാ)

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.