2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ദോഷൈകദൃക്ക്

          ട്രഷറിയിലെ ടെല്ലര്‍ കൗണ്ടറില്‍ ഒരാള്‍ ചെക്കുമായി വന്നു. അക്കൗണ്ടന്റ് ചെക്ക് വാങ്ങി നോക്കി. ഒന്നും എഴുതിയിട്ടില്ല. എഴുതാനുള്ളതെല്ലാം എഴുതാന്‍ പറഞ്ഞ് ചെക്ക് തിരിച്ചു കൊടുത്തു. വന്നയാള്‍ തിരികെ ബെഞ്ചില്‍ പോയിരുന്നു എഴുതി. വീണ്ടും കൗണ്ടറില്‍ കൊടുത്തു. അക്കൗണ്ടന്റ് നോക്കിയപ്പോള്‍ ഒപ്പിട്ടിട്ടില്ല. ഒപ്പിടാനായി തിരികെ കൊടുത്തു. ഒപ്പിട്ടു. ഇപ്പോള്‍ കുഴപ്പമില്ല. ചെക്ക് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ തുടങ്ങി. നോക്കുമ്പോള്‍ അയാള്‍ എഴുതിയിരിക്കുന്ന അത്രയും തുക അക്കൗണ്ടിലില്ല. ബാലന്‍സുള്ള തുക എത്രയാണെന്നു പറ‍ഞ്ഞു കൊടുത്തു. തുക തിരുത്തിയെഴുതാനായി ചെക്ക് വീണ്ടും തിരികെ കൊടുത്തു. വന്നയാള്‍ വീണ്ടും ബെഞ്ചിനരികില്‍ പോയി. തുക തിരുത്തിയെഴുതി. എന്നിട്ട് ആരോടെന്നില്ലാതെ ഒരു ആത്മഗതം:

"ഇതിപ്പൊ മൂന്നാംത്തെ പ്പ്രാവശ്യാ... ഇനി അടുത്തതെന്തു കുറ്റാണാവോ അയാള് കണ്ടുപിടിക്ക്യ.....!"

11 അഭിപ്രായങ്ങൾ:

  1. ശരിയാണ്, സഹായിച്ചാലും കുറ്റം തന്നെ... സ്വന്തം അനുഭവം തന്നയാണല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. ചെയ്താലും കുറ്റം ചെയ്തില്ലെങ്കിലും.
    ഫോളോ ചെയ്യാന്‍ കഴിയാത്തതിനാലാണ് പല പോസ്റ്റുകളും കാണാന്‍ വിട്ട് പോകുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. @അനില്‍@ബ്ലോഗ് // anil
    നന്ദി.

    @Gopakumar V S (ഗോപന്‍ )
    അതെ. അനുഭവങ്ങളിലൊന്ന്.

    @പട്ടേപ്പാടം റാംജി
    ഫോളോവര്‍ വിഡ്ജെറ്റ് ചേര്‍ത്തിരുന്നു. പക്ഷേ, ബ്ലോഗ് പൂര്‍ണ്ണമായും മലയാളമാക്കിയാല്‍ അത് കാണിക്കില്ലെന്നു തോന്നുന്നു. അറിയില്ല. ഏതായാലും താല്‍പ്പര്യത്തിനു നന്ദി.

    @Manju Manoj
    നന്ദി.

    @കുമാരന്‍ | kumaran
    ... മുറ പോലെ തന്നെ ഇപ്പോഴും!

    മറുപടിഇല്ലാതാക്കൂ
  4. കുറ്റമല്ലേ കണ്ടുപിടിക്കാന്‍ പറ്റൂ.
    പതിവുപോലെ തന്നെ കുറഞ്ഞവരികളില്‍ കൂടുതല്‍കാര്യം.....

    മറുപടിഇല്ലാതാക്കൂ
  5. @Thommy
    നന്ദി സുഹൃത്തേ..

    @ഉഷശ്രീ (കിലുക്കാംപെട്ടി)
    നന്ദി ചേച്ചീ..

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.