2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

കാലത്തിന്റൊരു പോക്കേ...!!

എന്റെ എല്‍ പി സ്കൂള്‍ കാലഘട്ടം..
   അടുത്ത വീട്ടിലെ സെക്കീനത്തയുടെ കല്ല്യാണം കഴിഞ്ഞെത്തിയ സിറാജുക്ക എന്റെ മാമയോട്. "ടാ.. അവള്‍ക്ക് തീരെ നാണൊന്നൂല്ലട്ടാ... നല്ല ഉഷാറായ്ട്ട് ചെക്കന്റെ കൂടെന്നെ നിക്ക്ണ‌്ണ്ട്.. മാലടുമ്പോ പോലൂല്ല പേരിനെങ്കിലും ഒരു നാണം..!!"


ഞാന്‍ എട്ടാം ക്ലാസ്സില്‍ ....
   ഉമ്മര്‍ മാമയുടെ കല്ല്യാണം നിശ്ചയിച്ചു. ബന്ധുവായ ഒരു സ്ത്രീ എന്റെ ഉമ്മയോട്. "ഉമ്മറവളെ ഫോണ്‍ വിളിക്കാറ്ണ്ട്ന്ന്..! അവരെ വീട്ടിലും കൊഴപ്പല്ലാത്രെ..!! കാലത്തിന്റൊരു പോക്കേ..!!"



ഞാന്‍ കോളേജില്‍ ...
   ജാസ്മിത്തയുടെ കല്ല്യാണം കഴിഞ്ഞു. എന്റെ ഇത്തയോട് അമ്മായിയുടെ മകള്‍ ശെജിനത്ത. "ജാസ്മി അളിയനെ പേരാത്രെ വിളിക്ക്യാ..!!"


ഇന്ന്...
   പെണ്ണുങ്ങള്‍ക്കു സീറ്റ് ഫിഫ്റ്റി - ഫിഫ്റ്റിയാത്രെ...!!

10 അഭിപ്രായങ്ങൾ:

  1. കാലത്തിന്റെ മാറ്റം ഏതാനും വരികളില്‍ ഭംഗിയാക്കി.

    മറുപടിഇല്ലാതാക്കൂ
  2. ഹ! ഹ!
    ബല്ലാത്തൊരു പോക്ക്!

    (ഹൈന പറഞ്ഞു കഴിഞ്ഞു!)

    മറുപടിഇല്ലാതാക്കൂ
  3. @haina, jayanEvoor

    അതെ. ഇനിയും പലതും കാണാനിരിയ്ക്കുന്നു.
    നന്ദി. വീണ്ടും വരുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  4. @krishnakumar513
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി സുഹൃത്തേ..

    മറുപടിഇല്ലാതാക്കൂ
  5. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം..
    മിനിക്കഥ നന്നായി..

    മറുപടിഇല്ലാതാക്കൂ
  6. @mayflowers
    അതെ. മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

    ക്ഷമിക്കണം. മിനിക്കഥയല്ല. അനുഭവങ്ങള്‍ തന്നെയാണ്. അഭിപ്രായത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. മാറ്റുവിന്‍ മാറ്റുവിന്‍ മാറ്റിപ്പണിയുവിന്‍

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.