സര്‍ക്കാര്‍ ഓഫീസില്‍ കേട്ടത്..............
"............ സാറേ, നമുക്കിപ്പോ ടൌണില്‍ പോയി അത് വാങ്ങി വന്നാലോ...? ഇന്ന് തന്നെ വേണ്ടതല്ലേ...?"
"ഏയ്... രണ്ടു മണി കഴിയട്ടെ കുട്ടാ... ഇപ്പൊ നമുക്ക് ലഞ്ച് ബ്രേക്കല്ലേ...?"
****************
"................യേട്ടാ, സപ്പ്ലൈ ഓഫീസിലെ അനിലേട്ടന്‍ ആസ്പത്രീന്ന് വന്നു. ഇപ്പൊ വീട്ടിലുണ്ട്. നമുക്ക് പോയി കാണണ്ടേ...?"
"ഇപ്പളാ... ഇപ്പൊ നാലര കഴിഞ്ഞില്ലേ... നമുക്ക് വീട്ടീ പോണ്ടേ...? നാളെ ഒരു മൂന്നര - നാല് മണിക്ക് പുവ്വാം. അപ്പൊ അഞ്ചിന് മുന്‍പ് തിരിച്ചെത്ത്വേം ചെയ്യാം...!"
****************
"സാറേ, ഒരു സംശയം ചോദിച്ചോട്ടെ....?"
"ഇല്ലില്ല... ഇനി തിങ്കളാഴ്ച വാ... ഇന്നത്തെ സമയം കഴിഞ്ഞു..."
"അതെന്താ സാറേ...? ഒരു സംശയല്ലേ...!"
"അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ...ഇന്ന് ശനിയാഴ്ചയാണ്... ഇന്ന് ബാങ്കൊക്കെ പന്ത്രണ്ടര വരല്ലേ ഉള്ളൂ... അപ്പൊ ഞാനെങ്ങന്യാ ഇപ്പൊ മറുപടി പറയ്യാ...?!!"
"സാറേ, ഒരു സംശയം ചോദിച്ചോട്ടെ....?" entha ippo prashanam?
മറുപടിഇല്ലാതാക്കൂപ്രശ്നം പഴയത് തന്നെ ചേട്ടാ.... :)
മറുപടിഇല്ലാതാക്കൂവന്നതിനു നന്ദി
സര്‍ക്കാര്‍ ഓഫീസാകുമ്പോ ഇങ്ങനെ തന്നെ വേണം
മറുപടിഇല്ലാതാക്കൂchengathi kollalo postukalippola ivide ethiyath ramjiyude postil thankal itta commentsil ninna ethiyath
മറുപടിഇല്ലാതാക്കൂപ്രിയ ഷൈജു,
മറുപടിഇല്ലാതാക്കൂഎന്തെ മലയാളം ഒഴിവാക്കി? അഭിപ്രായത്തിനു നന്ദി. വീണ്ടും കാണാം..
സിംഗപ്പൂരില്‍ വച്ച് ഒരു കാര്യത്തിന് ഇന്‍ഡ്യന്‍ എംബസിയില്‍ പോയി. ഗേറ്റിനു പുറത്ത് കണ്ട ഒരു ഉദ്യോഗസ്ഥനോട് “സാര്‍ ഒരു സംശയം ചോദിച്ചോട്ടേ?” “എന്റെ ഡ്യൂട്ടി ടൈം തീര്‍ന്നു” എന്ന് ഗൌരവത്തോടെ പറഞ്ഞ് അയാള്‍ മുഖം തിരിച്ച് കടന്നു പോയി. ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു ആ കാര്യം.
മറുപടിഇല്ലാതാക്കൂ