2010, ഫെബ്രുവരി 3, ബുധനാഴ്‌ച

ദെശാന്ത്‌

എന്റെ സുഹൃത്ത്‌ ദെശാന്തിന്റെ, സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ വളരെ വിചിത്രങ്ങളാണ്....
ആളൊരു കടുത്ത അരാഷ്ട്രീയ വാദിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ........!

ഉറക്കെ പത്രം വായിക്കുകയാണ്....
"കുവൈറ്റില്‍ നൂറു കണക്കിന് വഴി വാണിഭക്കാരെ പോലീസ് നാട് കടത്തി"
ഇതിനോടുള്ള പ്രതികരണം......
"ഛെ..! ഈ വെടികള്‍ക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ.....?!"

**************
കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ ക്കാര്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയ വാര്‍ത്ത ചാനലില്‍ കണ്ടപ്പോള്‍ ........
"എന്തടാ ത്..... ഈ അച്ചുമ്മാമന്‍ ഇവര്‍ക്കൊന്നും മര്യാദക്ക് പെന്‍ഷന്‍ കൊടുക്കുന്നുണ്ടാവില്ല....... അല്ലെങ്കില്‍ പിന്നെ ഇവര്‍ വെറുതെ മാര്‍ച്ച് നടത്തുമോ.....?!"

**************
"ഈ ആശുപത്രീല്‍ വെച്ചൊക്കെ എത്ര പേരാ മരിക്കുന്നത്.... സര്‍ക്കാരിന് ഒരു നിയമം കൊണ്ട് വന്നാ മതി ഇവരുടെയൊക്കെ കണ്ണ്, കണ്ണില്ലാത്തവര്‍ക്ക് കൊടുക്കാന്‍ ....... അതിനെങ്ങനാ ഈ രാഷ്ട്രീയക്കാര് നാട് നന്നാവാന്‍ സമ്മതിക്കില്ലല്ലോ....?"
"ദെശാന്തേ, നിനക്ക് നിന്റെ കണ്ണ് ദാനം ചെയ്യാം എന്ന് എഴുതിക്കൊടുത്തു കൂടെ....? ഒരാള്‍ക്കെങ്കിലും കിട്ടട്ടെ...."
"ഏയ്‌... അത് ശരിയാവില്ല... എന്റെ കണ്ണ് ഞാനാര്‍ക്കും കൊടുക്കില്ല...."

*************
"ഗതാഗത മന്ത്രി ശ്രീ മാത്യു ടി തോമസിന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മന്ത്രി കേസാര്‍ടിസി ബസ്സില്‍ കയറി യാത്ര തുടര്‍ന്നു"
"കണ്ടാ.... ഇവന്മാരൊക്കെ ഭരിക്കുമ്പോള്‍ മന്ത്രിടെ കാര്‍ വരെ കേടാവുന്നു.... പിന്നെ നമ്മളെപ്പോലുള്ളവന്റെ കാര്യം പറയാനുണ്ടാ....!!"

5 അഭിപ്രായങ്ങൾ:

  1. ബൂലോകത്തെ അതികായരൊക്കെ ഇവിടെ വന്നു അഭിപ്രായം പറയുന്നത് കാണുമ്പോള്‍ എനിക്ക് വീണ്ടും ആനന്ദക്കണ്ണീര്‍........!!!

    നന്ദി..

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ. ദെശാന്ത് ഒരു താരം തന്നെ ആണല്ലോ... എനിയ്ക്കും ഏതാണ്ട് ഇങ്ങനെയൊക്കെ അഭിപ്രായം പറയുന്ന ഒരു സുഹൃ്ത്തുണ്ട് :)

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.