ക്യാമ്പസ് കാലം....
ഒരു ദിവസം രംരാജ് ദിവ്യയുടെ കമ്മല്‍ ചൂണ്ടിക്കൊണ്ട് ചോദിച്ചു.
"ഇതെത്ര പവനാ...?"
"അര" ദിവ്യ പറഞ്ഞു.
"അരെല്ത്തതല്ല, കാതിലെയാ ചോദിച്ചത്" എന്ന് രംരാജ്.
ഈ സംഭവമറിഞ്ഞ ദിജീഷിനു തോന്നി "ഈ വിറ്റ് കൊള്ളാമല്ലോ..."
പിന്നെ ഇതാരുടെ അടുത്ത് ഇറക്കും എന്ന ചിന്തയായി....
ഭാഗ്യത്തിന് അന്നു തന്നെ ലഞ്ച് ബ്രീകിനു വരാന്തയില്‍ വെച്ച് ജൂനിയര്‍ ബാച്ചിലെ സൗമ്യയെ കണ്ടു.
ഉടനെ ഇറക്കി നമ്പര്‍ "ഇതെത്ര പവനാ...?"
"സൌമ്യേ, അരപ്പവനല്ലല്ലോ..? ആണെങ്കിലും അങ്ങനെ പറയണ്ടട്ടാ...
കൊളാവും...." ഞാന്‍ സൗമ്യക്ക് മുന്നറിയിപ്പ് കൊടുക്കാന്‍ ശ്രമിച്ചു.
സ്വതസിദ്ധമായ ശൈലിയില്‍ സൗമ്യയുടെ നിഷ്കളങ്കമായ മറുപടി
"അ(യ്)നിത് അരപ്പവനല്ല, അരടേം കാല്‍ന്റെം എടേലാ....."
മാഷെ നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂനാന്നായി ചിരിചു എന്തെ തുടർന്നില്ല.
തമാഷകൽ മനുഷ്യനേ ചിരിപ്പിക്കും
ചിരി ആയുസ്സ് കൂട്ടും എന്നല്ലെ
തുദർന്നും പ്രതീക്ഷിക്കുന്നു
നവവത്സരാശംസകൽ
നന്ദി... വന്നതിനും അഭിപ്രായം പറഞ്ഞതിനും.....
മറുപടിഇല്ലാതാക്കൂബൂലോകത്തെ ഒരു നവജാത ശിശുവാണ്.....
നിങ്ങളുടെയൊക്കെ വിലയേറിയ അഭിപ്രായങ്ങള്‍ എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് പ്രോത്സാഹനമാണ്..
നവവത്സരാശംസകള്‍ ...................
ഹൊ! പാവം സൌമ്യ.
മറുപടിഇല്ലാതാക്കൂചിരിപ്പിച്ചു :)
എന്നങ്ങട് കൊല്ല് :)
മറുപടിഇല്ലാതാക്കൂക്യാമ്പസ് കഥകള്‍ എന്നോ മറ്റോ അക്കാമായിരുന്നില്ലേ ബ്ലോഗിന്റെ പേര് .
ഇതാണോ അരയ്ക്കാല് പവന്?
മറുപടിഇല്ലാതാക്കൂ