2010, ജനുവരി 1, വെള്ളിയാഴ്‌ച

കടിഞ്ഞൂല്‍ കമന്റ്‌

ഓഫീസില്‍ .......

"എന്താണിത്ര സന്തോഷം....? എന്താ... ഒറ്റക്കിരുന്നു ആലോചിച്ചു ചിരിക്കുന്നെ....?"
"ഏയ്‌.. ഒന്നൂല്ല സാര്‍ "
"എന്താടോ... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ........!"
"ഇല്ല സര്‍ ... അത് ........ ഒന്നൂല്ല സാര്‍ ......"
"പറയടോ..... ഞങ്ങളും അറിയട്ടെ തന്റെ സന്തോഷം.... ഞങ്ങളും ചിരിക്കട്ടെ......"
"അല്ല സാറേ... അത് പിന്നെ... ഒരു മാസം മുന്‍പ് ഞാന്‍ തൊടങ്ങ്യേ ബ്ലോഗില് ഇന്നലെ ആദ്യായിട്ടൊരു കമന്റ്‌ വന്നു.....അതാ..!!!"
"ബ്ലോഗാ.... അതെന്താ സാധനം....?!"

--------

"ശോ... എന്റെ സന്തോയം ഞാനാരോടാ ഒന്ന് പറയ്യാ........ ഹെന്റെ ബൂലോകരെ.............!!"

7 അഭിപ്രായങ്ങൾ:

  1. നിങ്ങളുടെ അഭ്യര്‍ത്ഥന പ്രോസ്സസ് ചെയ്യാന്‍ കഴിഞ്ഞില്ല. ദയവായി വീണ്ടും ശ്രമിക്കൂ.

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗര്‍മാരെല്ലാം കമന്റും കാത്തിരിക്കുന്നു. നാട്ടുകാരതു അറിഞ്ഞു വരുന്നതെയുള്ളൂ.

    അരപ്പവന്‍ തമാശ നന്നായി രസിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. ഹമ്പട പുളുസൂ.... സന്തോഷത്തിൽ പങ്കുചേരുന്നു.. അപ്പോ വൈകിട്ടെന്താ പരിപാടി? (ഇതൊക്കെയല്ലേ നുമ്മ മലയാളികൾടെ ഒരു സന്തോഷം?)

    മറുപടിഇല്ലാതാക്കൂ
  4. കമന്റൊക്കെ വന്നോളുമെന്നേ... എഴുത്ത് തുടര്‍ന്നോളൂ...

    പുതുവത്സരാശംസകള്‍!
    :)

    മറുപടിഇല്ലാതാക്കൂ
  5. @പഥികന്‍
    പതുക്കെ അറിഞ്ഞു വരെട്ടെന്നേ.... തിരക്കില്ല...
    ഞാനും കാര്യങ്ങളൊക്കെ ഒന്ന് പഠിച്ചു വരുന്നേയുള്ളൂ.... വന്നതിനു നന്ദി...

    @പ്രവീണ്‍ വട്ടപ്പറമ്പത്ത്
    പങ്കു ചേര്‍ന്നതിനു നന്ദി.... നിങ്ങളില്ലാതെ പിന്നെ എനിക്കെന്താഘോഷം.........?
    @ശ്രീ
    നന്ദി....
    എല്ലാവര്ക്കും പുതുവത്സരാശംസകള്‍ .............

    മറുപടിഇല്ലാതാക്കൂ
  6. ഒരു കമന്റ് വന്നപ്പോഴേക്കും ഇങ്ങനെ കരയുന്നോ ? :) കുറച്ചൂടെ കഴിഞ്ഞാല്‍ ഓഫീസില്‍ ബക്കറ്റുമായി പോകേണ്ടി വരുമല്ലോ :)

    മറുപടിഇല്ലാതാക്കൂ
  7. ബ്ലോഗണ്യേ വാധികാരസ്തേ...
    മാ കമന്റേഷു കദാചന!!!!

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.