2010, ജനുവരി 15, വെള്ളിയാഴ്‌ച

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.............

വര്‍ഷങ്ങള്‍ക്കു മുന്‍പ്......

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കു. ജയലളിതയുടെ കേരള സന്ദര്‍ശനം നടക്കുന്നു.
ഗുരുവായൂരപ്പന്റെ തിരുനടയില്‍ വെച്ച് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിച്ചു.
അവരുടെ മേല്‍ കേരള പോലീസിന്റെ ലാത്തിപ്പ്രയോഗം.
തല്ലു കൊള്ളാതിരിക്കാന്‍ യുവമോര്‍ച്ചക്കാര്‍ തലങ്ങും വിലങ്ങും ഓടുന്നു.
വലിയ ഒരാള്‍ക്കൂട്ടത്തിന്റെ നടുക്കാണ് ജയലളിത നില്‍ക്കുന്നത്...
ആകെ കൂടി ഒരു സംഘര്‍ഷഭരിതമായ അന്തരീക്ഷം.
ആശയപരമായി ഒട്ടും യോജിപ്പില്ലെങ്കിലും അവര്‍ക്ക് തല്ലു കൊള്ളുന്ന ഈ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടു കൊണ്ടിരുന്ന എനിക്കും ചെറിയ മനപ്രയാസം തോന്നാതിരുന്നില്ല.
ഈ ക്യാമറ ദൃശ്യങ്ങള്‍ നോക്കികൊണ്ട്‌ എന്റെ സുഹൃത്തിന്റെ പെങ്ങളുടെ കമന്റ്‌...

"ഹൌ... ഈ ജയലളിത എന്തോരം ലിപ്സ്ടിക്കാ തേച്ച്ചിരിക്കണേ.......!!!!"

**************

സര്‍ക്കാര്‍ ജീവനക്കാരുടെ സമഗ്രമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി ശേഖരിക്കപ്പെടുകയും ശമ്പള ബില്ലുകളും മറ്റും ഓണ്‍ലൈന്‍ ആയിത്തന്നെ തയ്യാറാക്കുകയും ചെയ്യുന്ന, കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് `സ്പാര്‍ക്ക്'. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സേവന വേതന വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും പുതിയ വേഗത അവകാശപ്പെട്ടു കൊണ്ടുള്ളതാണ് ഈ നോട്ടീസ്. ഇത് ഓഫീസില്‍ കിട്ടിയപ്പോള്‍ ഒരു ജീവനക്കാരിയുടെ ആദ്യ പ്രതികരണം ഇങ്ങനെ......

"ഹൈ....... നല്ല അടിപൊളി ക്യൂട്ടെക്സ്‌ ഒക്കെ ഇട്ടിട്ടുണ്ടല്ലോ.....!!"

4 അഭിപ്രായങ്ങൾ:

  1. ദൈവം ഒരു ആവറേജ് പെണ്ണിനെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനാണെന്ന് തോന്നുന്നു മാഷേ. അവരുടെ വീക്ഷണകോണ്‍ തന്നെ വ്യത്യസ്തമാണ്. ഇതില്‍ മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി... വന്നതിനും അഭിപ്രായം പറഞ്ഞതിനും..

    മറുപടിഇല്ലാതാക്കൂ
  3. ഈ പോസ്റ്റ് വിശദമായി വായിച്ചിട്ട് കമന്റടിക്കാം

    മറുപടിഇല്ലാതാക്കൂ
  4. ശവം കാണാന്‍ പോകുമ്പോള്‍ പോലും ചിലരുടെ നോട്ടം..

    മറുപടിഇല്ലാതാക്കൂ

നിങ്ങള്‍ എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.